ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുമായി ചേർന്ന് സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം മാര്‍ച്ച് ഏഴ്, 10 തീയതികളിൽ നടക്കും.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുമായി ചേർന്ന് സംഘടിപ്പിക്കുന്ന യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം മാര്‍ച്ച് ഏഴ്, 10 തീയതികളിൽ നടക്കും.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കു മാർച്ച് 10-നു കോട്ടയം പാന്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷൽ സ്കൂളിലും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്പെഷൽസ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് മാർച്ച് ഏഴിന് കോഴിക്കോട് പ്രൊവിഡൻസ് കോളജിലും നടക്കും.
മത്സരയിനങ്ങൾജൂനിയർ വിഭാഗം
(16 വയസിനു താഴെ - 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി)
നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് വ്യത്യാസമില്ല. സമയ പരിധി മാക്സിമം 7 മിനിറ്റ്)2. ഫാഷൻ ഷോ (സിംഗിൾ - മത്സരത്തിന് ആണ് പെണ് വ്യത്യാസം ഉണ്ടായിരിക്കും. ഒരു സ്കൂളിൽ നിന്ന് ഒരു ആണ് കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും മത്സരത്തിൽ പങ്കെടുക്കാം)3. മിമിക്രി (സിംഗിൾ , ആണ് - പെണ് വ്യത്യാസമില്ല. സമയ പരിധി മാക്സിമം 3 മിനിറ്റ്)4. ചെണ്ട (സിംഗിൾ 5 മിനിറ്റ് )
സീനിയർ വിഭാഗം
(16 വയസിനു മുകളിൽ - 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി) .
നാടോടി നൃത്തം (സിംഗിൾ - ആണ് പെണ് വ്യത്യാസമില്ല. സമയ പരിധി മാക്സിമം 7 മിനിറ്റ്)2. മിമിക്രി (സിംഗിൾ - ആണ് പെണ് വ്യത്യാസമില്ല. സമയ പരിധി മാക്സിമം 3 മിനിറ്റ്)3. ചെണ്ട (സിംഗിൾ 5 മിനിറ്റ് )4. പ്രസംഗം (വിഷയം - പ്രകൃതി സംരക്ഷണം, സമയം 3 മിനിറ്റിൽ കവിയരുത്. മത്സരത്തിന് ആണ് പെണ് വ്യത്യാസം ഉണ്ടായിരിക്കും. ഒരു സ്കൂളിൽ നിന്നും ഒരു ആണ് കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും മത്സരത്തിൽ പങ്കെടുക്കാം)
പൊതു മത്സരങ്ങൾ
(പ്രായ പരിധി ഇല്ല)
1. ടാബ്ലോ - ഒരു സ്കൂളിൽ നിന്നും 5 പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം2. യൂണിഫൈഡ് വീൽചെയർ ഡാൻസ് - (ഒരു സ്കൂളിൽ നിന്നും മാക്സിമം 3 കുട്ടികൾക്കും 3 യൂണിഫൈഡിനും പങ്കെടുക്കാം. സമയ പരിധി 5 മിനിറ്റ്)3. യൂണിഫൈഡ് ക്രാഫ്റ്റ് മേക്കിംഗ് - (ഒരു കുട്ടിയും ഒരു യൂണിഫൈഡും ചേരുന്ന ഒരു ടീമിന് ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാം. പാഴ് വസ്തുകളിൽ നിന്നും ക്രാഫ്റ്റ് നിർമ്മിക്കുന്നത് ഉചിതം. സമയം ഒന്നര മണിക്കൂർ . നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടു വരണം.4. നാടൻ പാട്ട് - (യൂണിഫൈഡ് ഗ്രൂപ്പ് - രണ്ടുപേർ യൂണിഫൈഡും , അഞ്ചു കുട്ടികൾ സ്പെഷ്യൽ കുട്ടികളും ആയിരിക്കണം. പാട്ടിന്റെ ദൈർഘ്യം 8 മിനിറ്റിൽ കൂടരുത്. തനത് വാദ്യങ്ങൾ ഉപയോഗിക്കാം., വേഷവിധാനങ്ങൾ ആകാം.)5. ഗ്രൂപ്പ് ഡാൻസ് - (ഒരു സ്കൂളിൽ നിന്നും ഒരു ടീം മാത്രം, ഒരു ടീമിൽ 7 പേരിൽ കൂടരുത്, ഡാൻസിന്റെ ദൈർഘ്യം 10 മിനിറ്റിൽ കൂടരുത്)6. ഓണ്‍ലൈൻ സെൽഫി മത്സരം - (കലോത്സവ നഗരിയിൽ നിന്നും ഒരു ഗ്രൂപ്പ് സെൽഫി എടുത്ത് അന്ന് രാവിലെ 10.30 ന് മുന്‍പ് തന്നെ സംഘാടക സമിതിക്ക് അയച്ചു തരിക. തുടർന്ന് അത് ഇൻസ്റ്റാഗ്രം പേജിൽ സ്കൂളിന്റെ പേരും, എൻട്രി നന്പറും സഹിതം പോസ്റ്റ് ചെയ്യും, വൈകിട്ട് 4 മണിക്ക് മുന്‍പ് മാക്സിമം ലൈക്ക് കിട്ടുന്ന പോസ്റ്റിന് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.)7. സിനിമാറ്റിക് ഡാൻസ് - (അധ്യാപകർക്ക് മാത്രം - സ്കൂൾതല മത്സരം ആയിരിക്കും. ഒരു ടീമിൽ അഞ്ചു പേരിൽ കൂടരുത്, സമയപരിധി 7 മിനിറ്റ് കവിയാൻ പാടില്ല, ആണ് പെണ് വ്യത്യാസം ഇല്ല)8. പ്രസംഗ മത്സരം (എസ്ഒബി ജില്ലാ കോ-ഓർഡിനേറ്റേഴ്സിനു മാത്രം) വിഷയം - സംയോജിത വിദ്യാഭ്യസവും പുനരിധവാസവും* യൂണിഫൈഡ് കുട്ടികൾ - ബൗദ്ധിക വെല്ലുവിളി ഇല്ലാത്ത, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ആയിരിക്കണം.പ്രായം 16 വയസ്സിന് മുകളിൽ ആയിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മത്സരത്തിൽ പങ്കെടുക്കുന്നവർ മാർച്ച് ഒന്നിനു മുന്‍പായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
- രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
- മത്സര ദിവസം രാവിലെ 9.30-ന് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
- സ്പെഷൽ സ്കൂളുകളിലേയും, ബഡ്സ് സ്കൂളുകളിലേയും കുട്ടികൾക്ക് പങ്കെടുക്കാം.
- മത്സരങ്ങൾ കൃത്യം 10 മണിക്ക് ആരംഭിക്കുന്നതാണ്.
- 3.30 പി.എം ന് സമാപന സമ്മേളനവും സമ്മാനദാനവും നടത്തുന്നതാണ്.
- രജിസ്ട്രേഷൻ ചെയ്യുന്ന എല്ലാവർക്കും ഉച്ചഭക്ഷണം ഉണ്ടായിരുക്കുന്നതാണ്.
- നാലു കുട്ടികൾക്ക് ഒരു എസ്കോർട്ട് ടീച്ചർ എന്ന നിലയിൽ അധ്യാപകർക്ക് പങ്കെടുക്കാവുന്നതാണ്.
- സമ്മാനം ലഭിക്കാത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
ഒരു കുട്ടിക്ക് ഒരു വ്യക്തിഗത ഇനത്തിലും ഒരു ഗ്രൂപ്പ് ഇനത്തിലും മാത്രമേ മത്സരിക്കാൻ അവസരമുള്ളൂ. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളും ജനനസർട്ടിഫിക്കറ്റ്, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മാർച്ച് 1-നു മുന്‍പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8304987959 (ഡിസിഎൽ ഓഫീസ്), 9446204313 (എസ്ഒബി പ്രോഗ്രാം മാനേജർ), 99476 41817 (എസ്ഒബി ട്രഷറർ) എന്ന നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.